Sunday, February 2, 2014

കണ്ണട


രംഗം :ഭാര്യയും  ഭർത്താവും ഉച്ച ഉറക്കത്തിൽ

രണ്ടു പേരും എണീക്കാൻ ശ്രമിക്കുന്നു.
-----------------------------------------------------------------------------------------------------------

ഭാര്യ : ഹോ ,.. ചേട്ടാ എന്തൊരു ക്ഷീണം , എന്റെ കണ്ണു അങ്ങ് അടഞ്ഞു പോകുവാ

ഭര്ത്താവ് : നിന്റെ കണ്ണ് അടഞ്ഞിട്ടു  വേണം എനിക്ക് വേറെ  പെണ്ണ് കെട്ടാൻ

ഭാര്യ: തനിക്കു ചായ അല്ലെ വേണ്ടത് , ഇപ്പൊ തന്നെ  കൊണ്ടുവരാം ..
(എണീറ്റ്‌  അമര്ത്തി  ചവിട്ടി നടന്നു പോകുന്നു )
 

Wednesday, January 1, 2014

പെണ് പ്രേതം

രംഗം : കിടപ്പറ
ഭാവം : കൊഞ്ചൽ


ഭാര്യ: ചേട്ടാ, ____ സിനിമയിലെ പ്രേതം ഇപ്പൊ വന്നാലോ ?
ഭര്ത്താവ്: ആ പ്രേതം പെണ്ണാണോ?

ഭാര്യ : (സ്വരം കടുപ്പിച്ചു , തല ഉയർത്തി )   ഉം, എന്തിനാ ?
ഭര്ത്താവ്: അല്ല, ആണെങ്കിൽ മുറി ഒക്കെ അടിച്ചുവാരി തുണി അലക്കാനിട്ടിട്ടു  പോയ്ക്കോളാൻ പറ